പത്തനംതിട്ട: മീൻ കയറ്റി വന്ന മിനിടെമ്പോ സ്കൂട്ടറിലിടിച്ച് 19 വയസ്സുകാരന് ദാരുണാന്ത്യം. സ്വകാര്യ ആശുപത്രിയിലെ ട്രെയിനറായ എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെ മകൻ രോഹിത് സജീവാണ് മരിച്ചത്.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ രോഹിത്തിന്റെ തല തകർന്ന് തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ട്രെയിനിങ്ങിനായി പോയതാണ് സജീവ്. രാവിലെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.രാവിലെ ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന മകനായി ഇഷ്ടഭക്ഷ്ണം ഒരുക്കി കാത്തിരിക്കുകയായിരുന്നു രോഹിത്തിന്റെ അമ്മ. പിന്നീട് ചേതനയറ്റ ശരീരമാണ്കാണുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.