എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് ഏറ്റ്മുട്ടും, RCB യുടെ IPL കിരീട പ്രതീക്ഷകള്‍ക്ക് മുംബൈ ഇന്ത്യന്‍സ് ഭീഷണി,രവിചന്ദ്രന്‍ അശ്വിന്‍

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐപിഎല്‍ കിരീടം നേടണമെങ്കില്‍ മുംബൈ ഇന്ത്യന്‍സിനെ ഫൈനലിലെത്താതെ തടയണമെന്ന് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. ആര്‍സിബിയുടെ കിരീട പ്രതീക്ഷകള്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് മാത്രമാണ് സാധിക്കുകയെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

മുംബൈ-ഗുജറാത്ത് എലിമിനേറ്റര്‍ പോരാട്ടത്തിന് മുന്നെയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് സ്പിന്നറായ അശ്വിന്റെ പ്രതികരണം.മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ എത്താതിരിക്കാന്‍ ആര്‍സിബി പ്രാര്‍ത്ഥിക്കുക. ആര്‍സിബിയെ തോല്‍പ്പിക്കാന്‍ എന്തെങ്കിലും ചാന്‍സുള്ള ഒരേയൊരു ടീം മുംബൈയാണ്.
എന്നാല്‍ ഇത് ക്രിക്കറ്റാണ് എന്തും സംഭവിക്കാം. ഞാനൊരു ആര്‍സിബി ആരാധകന്‍ ആയിരുന്നെങ്കില്‍ ഫൈനലില്‍ ഗുജറാത്ത് വന്നാല്‍ മതിയെന്നാകും വിചാരിക്കുക. ആര്‍സിബിക്ക് കിരീടം നേടണമെങ്കില്‍ മുംബൈക്ക് എതിരായ മത്സരത്തില്‍ ഗുജറാത്ത് ജയിക്കണം. ആര്‍സിബിയുടെ കിരീട സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ കരുത്തുള്ള ഒരു ടീം മുംബൈയാണ്. എന്ത് വിലകൊടുത്തും അവരെ തടയണം', അശ്വിന്‍ ഒരു വീഡിയോയില്‍ പറഞ്ഞു.
ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിന് യോഗ്യത ഉറപ്പിച്ചത്. അതേസമയം എലിമിനേറ്ററില്‍ ഇന്നാണ് ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നത്. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ ജൂണ്‍ ഒന്നിന് ക്വാളിഫയര്‍ രണ്ടില്‍ പഞ്ചാബിനെതിരെ കളിക്കണം. ഇതിലെ വിജയികളാകും ഫൈനലിന് യോഗ്യത നേടുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !