ബെംഗളൂരു: ബെംഗളൂരു കാടുഗോഡിയില്‍ കെട്ടിടത്തില്‍ നിന്നും വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് നീര്ച്ചാല് സ്വദേശി 19 കാരനായ മുഹമ്മദ് ഉനൈസാണ് മരിച്ചത്. കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഉനൈസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ ഒരു ഫാന്‍സി ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു ഉനൈസ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.കെട്ടിടത്തില്‍ നിന്നും വീണ് മലയാളിയുവാവിന് ദാരുണാന്ത്യം
0
ചൊവ്വാഴ്ച, മേയ് 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.