തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് റെഡ‍് സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് ഡ്രോൺ പറത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന പ്രദേശങ്ങളെ നോ ഡ്രോൺ സോണായി പ്രഖ്യാപിച്ചതായും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
നോ ഡ്രോൺ സോൺ പ്രദേശങ്ങൾരാജ് ഭവൻ, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾ, പ്രതിപക്ഷ നേതാവിന്‍റെ വസതി, സെക്രട്ടറിയേറ്റ്, വിഴിഞ്ഞം ഹാർബർ, വി എസ് എസ് സി/ ഐഎസ്ആർ ഒ തുമ്പ, ഐഎസ്ആർഒ ഇൻറർനാഷണൽ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എൽ പി എസ് സി/ഐഎസ്ആർഒ വലിയമല, തിരുവനന്തപുരം.
ഡൊമെസ്റ്റിക് ഇന്റർനാഷണൽ എയർപോർട്ട്, സതേൺ എയർ കമാൻഡ് ആക്കുളം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്നോപാർക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂർ ബസ് സ്റ്റാൻഡ്, മിലിറ്ററി ക്യാമ്പ് പാങ്ങോട്, രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി, ജഗതി,ശ്രീപത്മനാഭസ്വാമി ടെമ്പിൾ, പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ യാതൊരു കാരണവശാലും ഡ്രോണുകൾ പറത്താൻ പാടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.