അതിഥി തൊഴിലാളി ക്യാംപിലെത്തി മോഷണം, രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ.

കൊച്ചി: പരിശോധനയെന്ന വ്യാജേന അതിഥി തൊഴിലാളി ക്യാംപിലെത്തി മോഷണം നടത്തിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ.

എറണാകുളം കുന്നത്തുനാട് എക്സൈസ് പ്രിവന്റീറ്റീവ് ഓഫീസർ സലീം യൂസഫ്, ആലുവ സർക്കിൾ ഓഫീസിൽ നിന്ന് കമ്മീഷണർ സ്ക്വാഡിലേക്ക് സ്ഥലം മാറിയ സിദ്ധാർഥ്, മണികണ്ഠൻ ബിലാൽ, ജിബിൻ എന്നിവരെയാണ് തടിയിട്ട് പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
വാഴക്കുളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ അതിഥി തൊഴിലാളി ക്യാമ്പിൽ എത്തി 56,000 രൂപയും നാല് മൊബൈൽ ഫോണുകളും കവർന്ന കേസിലാണ് അറസ്റ്റ്.കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അതിഥി തൊഴിലാളി ക്യാമ്പിൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തി പണവും ഫോണുകളും കവർന്നത്.
അസം സ്വദേശിയായ ജോഹിറുലിന്റെ പരാതിയിലാണ് അറസ്റ്റ്. ഉദ്യോഗസ്ഥർ തൊഴിലാളികളെ ക്രൂരമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. അറസ്റ്റിലായ മണികണ്ഠൻ ബിലാൽ എടത്തല പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !