ചെന്നൈ: തഞ്ചാവൂരില്‍ ബിജെപി പ്രവര്‍ത്തകയെ തലയറുത്തു കൊന്നു. തിങ്കളാഴ്ച രാത്രി അക്രമി സംഘം ബി ശരണ്യയെന്ന ബിജെപി പ്രവര്‍ത്തകയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2022ല്‍ മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ കാറിന് നേരെ ചെരുപ്പെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു ശരണ്യ. കൊലപാതകത്തില്‍ ശരണ്യയുടെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകന് ഉള്‍പ്പെടെ മൂന്ന് പേര് പൊലീസിന് മുന്നില്‍ കീഴടങ്ങി.കൊലപാതകത്തിന് രാഷ്ട്രീയമായ താല്പര്യമില്ലെന്നും കുടുംബവഴക്കാണ് കാരണമെന്നും പൊലീസ് പറഞ്ഞു.തഞ്ചാവൂര്‍ ജില്ലയില്‍ പുതുക്കോട്ടയ്ക്ക് സമീപം ഉദയസൂര്യപുരത്താണ് ഭര്‍ത്താവ് ബാലനോടൊപ്പം ശരണ്യ താമസിച്ചിരുന്നത്.ഫോട്ടോഷോപ്പ് കട നടത്തുകയായിരുന്ന ശരണ്യ കട അടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങിവരവെയാണ് ആക്രമണം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.