ആരെതിർത്താലും ചരിത്രഭൂരിപക്ഷം യുഡിഎഫ് നേടും, ഒരു വാഗ്ദാനവും പാലിക്കാത്ത ജനവിരുദ്ധ സര്‍ക്കാരാണ് ഇടത് സർക്കാർ, വി ഡി സതീശന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഏത് അവിശുദ്ധ കൂട്ടുകെട്ടിനെയും നേരിടാന്‍ മുന്നണിക്ക് ശക്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ചരിത്ര ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാത്തിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തനം ചിട്ടയായി നടക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ് നിലമ്പൂരില്‍ ഉണ്ടാകുവാന്‍ പോകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. നിലമ്പൂര്‍ മുനിസിപ്പല്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും പാലിക്കാത്ത ജനവിരുദ്ധ സര്‍ക്കാരാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ സിപിഐഎം-ബിജെപി അന്തര്‍ധാര സജീവമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

കഴിഞ്ഞ ഒന്‍പതുവര്‍ഷം വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ച ഇടത് സര്‍ക്കാരിനെതിരെയുള്ള തിരിച്ചടിയായിരിക്കും ഉപതിരഞ്ഞെടുപ്പെന്ന് മുസ്ലീംലീഗ് നേതാവ് പി വി അബ്ദുള്‍ വഹാബും പറഞ്ഞു. അതിനിടെ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്  അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.

ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്രഭൂരിപക്ഷം നേടുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു. കഴിഞ്ഞദിവസം പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !