മയ്യഴി: പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില വര്‍ധിപ്പിച്ചു. മാഹിയില്‍ ഉള്‍പ്പെടെയാണിത്. വിവിധയിനം മദ്യത്തിന് 10 മുതല്‍ 20 വരെ ശതമാനമാണ് വര്‍ധന. എക്സൈസ് തീരുവ കൂട്ടിയതോടെയാണ് വില വര്‍ധിച്ചത്.50 ശതമാനത്തോളം വര്‍ധന നടപ്പില്‍ വരുത്താനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്.
വലിയ തോതിലുള്ള വിലവര്‍ധന മദ്യവില്‍പ്പന ബാധിക്കുമെന്നതിനാല്‍ മദ്യഷാപ്പുടമകളും ലിക്കര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടര്‍ന്നാണ് 20 ശതമാനം വര്‍ധന എന്ന തീരുമാനത്തിലേക്കിയത്. മദ്യശാല ഉടമകള്‍ 28 മുതല്‍ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വില്ക്കാന് പാടുള്ളൂവെന്ന് പുതുച്ചേരി ലീഗല്‍ മെട്രോളജി( എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.പഴയ മദ്യം പുതിയ വിലയ്ക്ക് വില്‍ക്കുന്ന മദ്യശാലകള്‍ക്ക് 2011ലെ പുതുച്ചേരി ലീഗല്‍ മെട്രോളജി(എന്‍ഫോഴ്സ്മെന്റ്) കണ്ട്രോളര് റൂള്‍സ് പ്രകാരം പരമാവധി പിഴ ചുമത്തും. പരാതികള്‍ 04132262090 എന്ന നമ്പറില്‍ അറിയിക്കണം.എക്സൈസ് തീരുവ കൂട്ടിയതോടെ മാഹിയിൽ മദ്യത്തിന് 10 മുതല്‍ 20 ശതമാനം വർധന, .പഴയ മദ്യം പുതിയ വിലയ്ക്ക് വില്‍ക്കുന്ന മദ്യശാലകള്‍ക്ക് പരമാവധി പിഴ.
0
വെള്ളിയാഴ്ച, മേയ് 30, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.