കോഴിക്കോട്: വീട്ടിലിരുന്ന വാഹനത്തിൻ്റെ പേരില്‍ പെറ്റി കേസ് വന്നതിന് പിന്നാലെ കൊടുത്ത പരാതിയില്‍ പിടിയിലായത് തട്ടിപ്പ് കേസ് പ്രതികൾ. സംഭവത്തില്‍ രണ്ട് പേര് പിടിയില്‍.
കോഴിക്കോട് തലക്കുളത്തൂര്‍ നായനപറമ്പില്‍ ബൈത്തുല്‍ സുബൈദ വീട്ടില്‍ മുസ്സമ്മില്(53), അരക്കിണര്‍ സ്വദേശി കണ്ണഞ്ചേരി പറമ്പില്‍ ഹബീബ്(44) എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിച്ച സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്.ഒളവണ്ണ സ്വദേശിയായ സുജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിന്റെ രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തി വന്നത്. തട്ടിപ്പ് നടത്താന്‍ ഇരുവരും ഉപയോഗിച്ചിരുന്നത് സുജിത്തിൻ്റെ വീട്ടിലിരുന്ന വണ്ടിയുടെ നമ്പറായിരുന്നു. പിന്നാലെ പെറ്റി കേസ് വന്നപ്പോള്‍ സുജിത്ത് ഞെട്ടി.വീട്ടിലിരിക്കുന്ന വണ്ടിയുടെ പേരിലാണ് കേസ് വന്നതെന്ന് ചൂണ്ടികാട്ടി കസബ പൊലീസിന് പരാതി നല്കി. തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ ഇരുവരും പിടിയിലായി.കസബ എസ്ഐ സനീഷ്, എഎസ്ഐമാരായ സജേഷ് കുമാര്‍, രാജേഷ്, സിപിഓ സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.വീട്ടിലിരുന്ന വണ്ടിയുടെ പേരിൽ പെറ്റി,.പരാതിയില്‍ പിടിയിലായത് തട്ടിപ്പ് കേസ് പ്രതികൾ.
0
ഞായറാഴ്ച, മേയ് 25, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.