സെലിബ്രിറ്റികളടക്കം ലഹരിവസ്തുക്കളുമായി പിടിക്കപ്പെടുന്നു., അവർ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.വിമർശനവുമായി മന്ത്രി ഒ ആര്‍ കേളു.

പാലക്കാട്: ചിലര്‍ക്ക് പാട്ടു പാടണമെങ്കിലും കഥയെഴുതണമെങ്കിലും ലഹരിയുപയോഗിക്കണമെന്ന സ്ഥിതിയാണെന്ന് മന്ത്രി ഒ ആര്‍ കേളു. സെലിബ്രിറ്റികളടക്കം ലഹരിവസ്തുക്കളായി പിടിക്കപ്പെടുമ്പോഴാണ് അവരുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നത്. അവര്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കേരള പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പാലക്കാട് സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലഹരി ഉപയോഗിച്ചാല്‍ അവരുടെ ഭാവിയെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അത് കൊണ്ട് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുമാത്രം ബോധവത്കരണം നടത്തിയിട്ട് കാര്യമില്ല.
അവര്‍ ഏത് സാഹചര്യത്തിലാണ് ലഹരിയിലേക്കെത്തിപ്പെട്ടതെന്ന് കണ്ടെത്തി തടയണം. ഒരാളെ ഉപദേശിക്കാന്‍ പോലും കഴിയാത്തവിധം ആളുകളുടെ മനോഭാവം മാറിയെന്നും മന്ത്രി കേളു പറഞ്ഞു.താരേക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കെപിപിഎ സംസ്ഥാന പ്രസിഡന്റ് കെ കെ ജോസ് അദ്ധ്യക്ഷനായി. 

സാഹിത്യകാരന്‍ സി പി ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെയുള്ള ശില്‍പശാലയുടെ ഭാഗമായി ഞായറാഴ്ച രാവിലെ നടന്ന ബോധവത്കരണ പരിപാടി കെ പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !