എസ്എഫ്ഐ യുടെ സജീവപ്രവർത്തകനായ 19കാരൻ പനിബാധിച്ചു മരിച്ചു.

തൃശൂർ: തൃശൂർ പെരിഞ്ഞനത്ത് പനി ബാധിച്ച് 19വയസ്സുകാരന് ദാരുണാന്ത്യം. തോട്ടപ്പുറം സ്വദേശി ബാലന്റെ മകൻ പ്രണവ് ആണ് മരിച്ചത്. എലിപ്പനി ആണെന്നാണ് സംശയം.

ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമാണ് പ്രണവ്. ഒരാഴ്ച്ച മുൻപാണ് പ്രണവിന് പനി ബാധിച്ചത്.ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9 മണിയോട് കൂടിയായിരുന്നു പ്രണവ് മരിച്ചത്. 

മെയ് രണ്ടിനും ഇതിന് ശേഷവും രണ്ട് തവണ പ്രണവ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ അസുഖം ഭേദമായിരുന്നില്ല.

തുടർന്ന് പെരിഞ്ഞനം സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പിന്നീട് ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. 

ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. നാട്ടിലെ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു പ്രണവ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !