ബെംഗളൂരു : പിതാവ് എത്താത്തതിനെ തുടർന്ന് അതിർത്തി കടക്കാൻ കഴിയാതിരുന്ന പാക്ക് പൗരന്മാരായ മൂന്നു കുട്ടികൾ 15 വരെ മൈസൂരുവിൽ തങ്ങാൻ അനുമതി തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചു.
മാതാവ് റംഷ ജഹാൻ ഇന്ത്യൻ പൗരയും പിതാവ് മുഹമ്മദ് ഫാറൂഖ് പാക്ക് പൗരനുമാണ്. ബീബി യാമിന (8), മുഹമ്മദ് മുദാസിർ (4), മുഹമ്മദ് യൂസഫ് (3) എന്നീ കുട്ടികൾക്കൊപ്പം സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബലൂചിസ്ഥാനിൽ നിന്ന് റംഷ കുട്ടികളുമായി മൈസൂരുവിലെത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്ക് പൗരന്മാർ രാജ്യം വിടണമെന്ന ഉത്തരവിറങ്ങിയതോടെ വാഗ അതിർത്തിയിൽ എത്തിയെങ്കിലും റംഷയുടെ പാസ്പോർട്ട് കാലാവധി തീർന്നതിനാൽ ഉദ്യോഗസ്ഥർ തടഞ്ഞു.
കുട്ടികൾ ചെറിയ പ്രായത്തിലുള്ളവരായതിനാൽ പിതാവിനൊപ്പമേ അതിർത്തി കടത്തൂ എന്ന് ഉദ്യോഗസ്ഥർ ഉറച്ചുനിന്നതോടെയാണ് ഇവർക്ക് മൈസൂരിവിലേക്ക് മടങ്ങേണ്ടിവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.