ചലച്ചിത്ര നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായ ‘ആറാട്ടണ്ണന്‍’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് ജാമ്യം

കൊച്ചി : സമൂഹമാധ്യമങ്ങളിലൂടെ ചലച്ചിത്ര നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായ ‘ആറാട്ടണ്ണന്‍’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് ജാമ്യം. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എൻ.ബി.സ്നേഹലത ജാമ്യം അനുവദിച്ചത്.

ഇനി ഇത്തരത്തിലുള്ള സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും സോഷ്യല്‍മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്നും കോടതി താക്കീത് നല്‍കി. നടിമാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തുകയും നടിമാരെ അപമാനിക്കുകയും ചെയ്തു എന്നുള്ള പരാതിയിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിരുന്നു.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കി നടത്തിയ പരാമര്‍ശം. ഇതേരീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ മുൻപും ഇയാൾ നടിമാർക്കെതിരെ പരാമർശങ്ങള്‍ നടത്തിയിട്ടുണ്ട്. തുടർന്നാണ് നടി ഉഷ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവർ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസിനെ സമീപിച്ചത്.

സന്തോഷ് വര്‍ക്കി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നിരന്തരം നടത്തുകയാണെന്ന് അവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നോർത്ത് പൊലീസിനു പുറമെ ആലപ്പുഴ ഡിവൈഎസ്പിക്കും പരാതി ലഭിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !