തിരുവനന്തപുരം: സർക്കാരിന്റെ മുഖം ജനങ്ങൾ നോക്കി കാണുന്നത് പോലീസിലൂടെയാണെന്ന് മന്ത്രി വി ശിവൻകുട്ടി. പോലീസിനോട് ഇണങ്ങിയും പിണങ്ങിയും രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിയാണ് താൻ.
പോലീസ് സംവിധാനം ഒരു ഗവൺമെന്റിന്റെ മുഖമുദ്രയാണെന്നും ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ പോലീസിന്റെ പ്രവർത്തനം മികച്ചതാണെന്നും മന്ത്രി പറഞ്ഞു. പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

കുട്ടികളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മ വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ സംസ്ഥാനത്ത് പിരിച്ചുവിട്ടു. നമ്മളുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല. വിദ്യാഭ്യാസ വകുപ്പ് മക്കൾക്ക് ഒപ്പമുണ്ട്. പോലീസ് കൂടെയുണ്ടാകണം. മന്ത്രി പറഞ്ഞു.
നവ കേരളത്തെ പുതിയ ഉയരത്തിലേക്ക് നയിക്കാൻ പൊതുജനവും സർക്കാരിനൊപ്പം കൈകോർത്തു. കേരളത്തിന്റെ കുതിപ്പ് ലോകം വരെ എത്തി. ആഗോള വിനോദ സഞ്ചാര കേന്ദ്രമായി കേരളം മാറി. അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.