ഉത്തരാഖണ്ഡിലെ രാംനഗർ മേഖലയിൽ പ്രത്യക്ഷപ്പെട്ടത് ഏഷ്യയിലെ ഏറ്റവും വലിയ കടുവയെന്ന് അഭ്യൂഹം. ഹെർക്കുലീസ് എന്നു പേരിട്ടിരിക്കുന്ന കടുവയ്ക്ക് 7 അടിയോളം നീളവും 300 കിലോ ഭാരവുമുണ്ട്. ഇതാണ് ഏഷ്യയിലെ ഏറ്റവും വലിയ കടുവയാണ് ഇതെന്ന് അഭ്യൂഹമുയരാൻ കാരണം.
ഉത്തരാഖണ്ഡിലെ ഫാറ്റോ ടൂറിസം സോണിലാണു കടുവ പ്രത്യക്ഷപ്പെട്ടത്. തന്റെ കരിയറിൽ ഇത്രയും വലിയൊരു കടുവയെ താൻ കണ്ടിട്ടില്ലെന്ന് ടെറായ് വെസ്റ്റ് ഫോറസ്റ്റ് ഡിവിഷൻ ഡിഎഫ്ഒ പ്രകാശ് ആര്യ അറിയിച്ചു. ഇത്രയും വലുപ്പമുള്ള കടുവകളിലൊന്നിനെ ഈ മേഖലയിൽ നേരത്തെ കണ്ടിട്ടില്ലെന്നും വനംവകുപ്പ് അറിയിച്ചു.2022ലെ കണക്കുകൾ അനുസരിച്ച് 560 കടുവകളാണ് ഉത്തരാഖണ്ഡിലുള്ളത്. ഇന്ത്യയിൽ കടുവകളുടെ അംഗസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നുമാണ് ഉത്തരാഖണ്ഡ്. സംസ്ഥാനത്തെ പരിസ്ഥിതിയും സാഹചര്യങ്ങളും കടുവകളുടെ വളർച്ചയ്ക്ക് വളരെയേറെ സഹായകമാണ്.2022ലെ ടൈഗർ സെൻസസ് അറിയിച്ച് ഇന്ത്യയിലെ ആകെയുള്ള കടുവകളുടെ എണ്ണം 3682നും 3925നും ഇടയിലാണ്. മധ്യപ്രദേശാണ് ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം, 785 കടുവകളാണ് ഇവിടെയുള്ളത്. കർണാടകയിൽ 563 കടുവകളാണുള്ളത്. ഇന്ന് ബംഗാൾ, സൗത്ത് ചൈന, ഇൻഡോ ചൈനീസ്, അമുർ (സൈബീരിയൻ ഉൾപ്പെടെ), സുമാത്രൻ എന്നീ 5 വിഭാഗങ്ങളിലെ കടുവകളാണ് ലോകത്തുള്ളത്. ഇതിൽ അമുർ വിഭാഗത്തിൽപ്പെട്ട കടുവകളാണ് ഏറ്റവും കൂടുതൽ വലുപ്പമുള്ളളയായി കണക്കാക്കപ്പെടുന്നത്.ഉത്തരാഖണ്ഡിലെ രാംനഗർ മേഖലയിൽ പ്രത്യക്ഷപ്പെട്ടത് ഏഷ്യയിലെ ഏറ്റവും വലിയ കടുവയെന്ന് അഭ്യൂഹം
0
ചൊവ്വാഴ്ച, മേയ് 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.