ബജ്രംഗ്ദൾ മുൻ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിൽ സംഘർഷാവസ്ഥ തുടരുന്നു. ദക്ഷിണ കന്നട- ഉഡുപ്പി മേഖലകളിലായി മൂന്നുപേർക്ക് വെട്ടേറ്റു. ഹൈന്ദവ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിലും വ്യാപക അക്രമമാണ് ഉണ്ടായത്. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സംഘർഷ ഭൂമിയാകുകയാണ് ദക്ഷിണ കന്നഡ മേഖല. നിരവധി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു.
ഇന്നലെ അർദ്ധരാത്രിയിലും ഇന്ന് പുലർച്ചെയുമായി ഉടുപ്പി ,ദക്ഷിണ കന്നഡ മേഖലകളിലായി മൂന്നു പേർക്ക് വെട്ടേറ്റിട്ടുണ്ട്. സംഘർഷം വ്യാപിക്കുന്നത് തടയുന്നതിനായി കൂടുതൽ പൊലീസിനെ മേഖലയിൽ വിന്യസിച്ചു. സുഹാസ് ഷെട്ടിയുടെ കൊലപാതകികളെകുറിച്ച് കൃത്യമായി വിവരം ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. ആറംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.2022ൽ സൂറത്ത്കലിൽ നടന്ന ഫാസിലിന്റെ കൊലപാതകത്തിന്റെ പ്രതികാരമായിട്ടാണോ ഈ കേസ് എന്ന സംശയത്തിലാണ് പൊലീസ്. അടുത്തിടെയാണ് ഈ കേസിൽ സുഹാസ് ഷെട്ടി ജാമ്യത്തിൽ ഇറങ്ങിയത്.യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിൻ്റെ കൊലപാതകത്തിന് തിരിച്ചടിയായാണ് ഫാസിലും കൊല്ലപ്പെടുന്നത്. കർണാടക പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ പെട്ട സുഹാസ് ഷെട്ടിക്കെതിരെ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്. ഇന്ന് വൈകിട്ടോടെ സുഹാസിന്റെ സംസ്കാര ചടങ്ങുകൾ നടക്കും.ബജ്രംഗ്ദൾ മുൻ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിൽ സംഘർഷാവസ്ഥ തുടരുന്നു
0
വെള്ളിയാഴ്ച, മേയ് 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.