ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായ സ്പേഡെക്സ് മിഷന്റെ രണ്ടാം ഘട്ടം ഐഎസ്ആർഒ പ്രഖ്യാപിച്ചു. ബഹിരാകാശത്തുവച്ച് 2 ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തും വേർപെടുത്തിയും നടത്തുന്ന ഡോക്കിങ് പരീക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച സ്പേഡെക്സിന്റെ രണ്ടാം മിഷൻ 3 വർഷത്തിനുള്ളിൽ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി.നാരായണൻ പറഞ്ഞു.
2024 ഡിസംബർ 30നു വിക്ഷേപിച്ച സ്പേഡെക്സ്– 01 (ചേസർ), സ്പേഡെക്സ്–02 (ടാർഗറ്റ്) ഉപഗ്രഹങ്ങൾ ജനുവരി 16ന് വിജയകരമായി ഡോക്കിങ് നടത്തിയിരുന്നു.രാജ്യത്തിന്റെ ഭാവി ബഹിരാകാശ സ്വപ്നങ്ങളായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ചന്ദ്രയാൻ 4 എന്നീ ദൗത്യങ്ങളിൽ നിർണായകമായിരുന്നു ഡോക്കിങ് സാങ്കേതികവിദ്യ.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ആളില്ലാ ദൗത്യമായ ഗഗൻയാൻ 1 (ജി1) ഈ വർഷം അവസാനത്തോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. 3 ആളില്ലാ ദൗത്യങ്ങൾക്ക് ശേഷം 2027 ലാണ് മനുഷ്യനെ വഹിച്ചുള്ള ആദ്യ യാത്ര നടത്തുക. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.