ദില്ലി: രാജ്യത്ത് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലിന്റെ 4ജി വിന്യാസം പൂര്‍ണതയോടടുക്കുന്നു. ഒരു ലക്ഷം 4ജി സൈറ്റുകള്‍ ലക്ഷ്യമിടുന്ന ബിഎസ്എന്‍എല്‍ ഇതിനകം 93,450 ടവറുകള്‍ പൂര്‍ത്തിയാക്കിയതായി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ ടവറുകള്‍ സ്ഥാപിക്കുന്നത്.
'നമ്മള് 93,450 4ജി ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇനിയുമേറെ മുന്നേറാനുണ്ട് എന്നറിയാം. എങ്കിലും ആ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്' എന്നും ടെലികോം മന്ത്രി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2025-ന്റെ കര്ട്ടന് റെയ്സര്‍ പരിപാടിയില്‍ വ്യക്തമാക്കി.സി-ഡോട്ടും ബിഎസ്എന്‍എല്ലും തേജസ് നെറ്റ്വര്ക്കും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും (ടിസിഎസ്) ചേര്‍ന്നാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിനായി 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. ഈ സംഘങ്ങളും ചേര്‍ന്നാണ് 22 മാസം കൊണ്ട് രാജ്യത്തെ ആദ്യ തദ്ദേശീയ 4ജി നെറ്റ്വര്‍ക്ക് സ്ഥാപിച്ചത് എന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശീയമായ 4ജി സാങ്കേതികവിദ്യയുള്ള അഞ്ചാമത്തെ രാജ്യം മാത്രമാണ് ഇന്ത്യയെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ചൈന (വാവെയ്, ZTE, ഫിന്‍ലാന്‍ഡ് (നോക്കിയ), സ്വീഡന് (എറിക്സണ്), ദക്ഷിണ കൊറിയ (സാംസങ്) എന്നീ രാജ്യങ്ങളാണ് പ്രാദേശികമായി 4ജി സാങ്കേതികവിദ്യ വികസിപ്പിച്ച മറ്റ് നാല് രാജ്യങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.