ബസ് കാത്തു നിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണ് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു

കൊച്ചി : ബസ് കാത്തു നിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വടക്കേക്കര സത്താർ ഐലൻഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ (34) മരിച്ചു.


കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മുനമ്പം മാണി ബസാറിൽ മകൾ ശിവാത്മിക (6) യോടൊപ്പം ബസ് കാത്തുനിൽക്കുമ്പോൾ സമീപത്ത് നിർമാണം നടക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ മുകളിൽനിന്നും സിമന്റ് ഇഷ്ടിക ആര്യയുടെ തലയിൽ വീണത്. 

കെട്ടിടത്തിൽ നിർമാണം നടന്ന ഭാഗം മൂടാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാൻ ഉപയോഗിച്ചിരുന്ന സിമന്റ് ഇഷ്ടികയാണ് താഴേക്ക് വീണത് എന്നാണ് കരുതുന്നത്. ഗുരുതരാവസ്ഥയിലായ ആര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാര പരുക്കേറ്റ ശിവാത്മികയെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !