ന്യൂഡൽഹി : മൂന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) യാഥാർഥ്യമാകുന്നു. 15 റൗണ്ട് ചർച്ചകൾ പൂർത്തിയാക്കി കരാറിലെ വ്യവസ്ഥകൾ ഇരുരാജ്യങ്ങളും അന്തിമമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ എന്നതും ശ്രദ്ധേയം. കരാർ ഒപ്പുവയ്ക്കുന്നതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ വൈകാതെ ഇന്ത്യ സന്ദർശിച്ചേക്കും.ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99% ഇനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പകരം ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90% ഉൽപന്നങ്ങളുടെയും തീരുവ ഇന്ത്യ കുറയ്ക്കും.
10 വർഷത്തിനുള്ളിൽ ഇതിൽ 85% ഇനങ്ങളും തീരുവരഹിതമാകും (ഡ്യൂട്ടി–ഫ്രീ). ചുരുക്കത്തിൽ ഇരുരാജ്യങ്ങളുടെയും ഉൽപന്നങ്ങൾ അന്യോന്യം കുറഞ്ഞ വിലയ്ക്കു വിൽക്കാൻ കഴിയും. വില കുറയുമെന്നതിനാൽ മറ്റ് രാജ്യങ്ങളുടെ ഉൽപന്നങ്ങളേക്കാൾ ഇവയ്ക്ക് മുൻതൂക്കം ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.