പൊലീസുകാർക്കും പൊതുജനങ്ങൾക്കും ഭീഷണിയായ രണ്ട് കൂറ്റൻ പെരുന്തേനീച്ച കൂടുകൾ നീക്കം ചെയ്തു

പൊലീസുകാർക്കും പൊതുജനങ്ങൾക്കും ഭീഷണിയായ രണ്ട് കൂറ്റൻ പെരുന്തേനീച്ച കൂടുകൾ നീക്കം ചെയ്തു

ചങ്ങനാശേരി : പൊലീസുകാർക്കും പൊതുജനങ്ങൾക്കും ഭീഷണിയായ രണ്ട് കൂറ്റൻ പെരുന്തേനീച്ച കൂടുകൾ നീക്കം ചെയ്തു. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കോട്ടയം ജില്ലാ പ്രസിഡന്റും മുൻ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റുമായ ജോഷി മൂഴിയാങ്കലാണ് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് കൂറ്റൻ തേനീച്ച കൂടുകൾ നീക്കം ചെയ്തത്. 

തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ.അരുണിന്റെ നിർദേശപ്രകാരം പഞ്ചായത്ത് അംഗം ജിൻസൺ മാത്യു, എസ്ഐ പി.സിബിമോൻ, ഷാജി ഐലക്കുന്നേൽ, മോഹനൻ വരിക്കാനിയ്ക്കൽ, പൊതുപ്രവർത്തകനായ ടോണി കുട്ടംപേരൂർ എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്യൽ. 
സ്റ്റേഷനിലെത്തിച്ച ജെസിബിയിൽ കയറിയാണ് ജോഷി തേനീച്ച കൂടുകളെ നീക്കം ചെയ്തത്. ഓലയും ചകിരിയും തേനീച്ചകളെ മയക്കാനുള്ള മരുന്നും പുകച്ച് തേനീച്ചകളെ മാറ്റിയതിനു ശേഷം കൂട് ചെത്തി താഴെയിടുകയായിരുന്നു.
രണ്ട് മാസത്തിലേറയായി സ്റ്റേഷൻ കെട്ടിടത്തിലുണ്ടായിരുന്ന തേനീച്ചകളെ ഭയന്ന് കഴിയുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network