ന്യൂഡൽഹി:പാക്കിസ്ഥാൻ നടത്തുന്ന ഭീകരതയെ തുറന്നുകാട്ടാൻ ലോകരാജ്യങ്ങൾ സന്ദർശിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴ് സംഘങ്ങളിലായി 59 പേരാണ് വിവിധ രാജ്യങ്ങൾ സന്ദർശിക്കുക. എൻഡിഎയിൽ നിന്ന് 31 പേരും മറ്റ് മുന്നണികളിൽ നിന്ന് 20 പേരും സംഘത്തിൽ ഉണ്ട്. ബാക്കിയുള്ളവർ നയതന്ത്ര മേഖലയിലെ ഉദ്യോഗസ്ഥരാണ്. മേയ് 23ന് ആരംഭിക്കുന്ന പര്യടനത്തിന്റെ ഭാഗമായി പ്രതിനിധി സംഘങ്ങൾ 32 രാജ്യങ്ങളിൽ സന്ദർശനം നടത്തും. ബെൽജിയത്തിലെ ബ്രസ്സൽസിലുള്ള യൂറോപ്യൻ യൂണിയൻ ആസ്ഥാനവും സംഘം സന്ദർശിക്കും.
സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളായിരിക്കും സന്ദർശിക്കുക. ബൈജയന്ത് പാണ്ഡ (ബിജെപി), നിഷികാന്ത് ദുബെ (ബിജെപി), ഫാങ്‌നോൻ കൊന്യാക് (ബിജെപി), രേഖ ശർമ (ബിജെപി), അസദുദ്ദീൻ ഒവൈസി (എഐഎംഐഎം), സത്‌നം സിങ് സന്ധു, ഗുലാം നബി ആസാദ് (മുൻ കേന്ദ്രമന്ത്രി), ഹർഷ് ശ്രിംഗ്ലപ്രതിനിധി സംഘം–2
യുകെ, ഫ്രാൻസ്, ജർമനി, യൂറോപ്യൻ യൂണിയൻ, ഇറ്റലി, ഡെൻമാർക്ക് എന്നിവിടങ്ങളിലേക്കായിരിക്കും പ്രതിനിധി സംഘം–2 യാത്ര ചെയ്യുക. രവിശങ്കർ പ്രസാദ് (ബിജെപി), ദഗ്ഗുബതി പുരന്ദേശ്വരി (ബിജെപി), പ്രിയങ്ക ചതുർവേദി (ശിവസേന (യുബിടി)), ഗുലാം അലി ഖതാന, അമർ സിങ് (കോൺഗ്രസ്), സമിക് ഭട്ടാചാര്യ (ബിജെപി), എം.ജെ അക്ബർ (മുൻ അംബാസഡർ) പങ്കജ് സരൺ
∙ പ്രതിനിധി സംഘം–3ഇന്തൊനീഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് പ്രതിനിധി സംഘം സന്ദർശിക്കുക. സഞ്ജയ് കുമാർ ഝാ (ജെഡിയു), അപരാജിത സാരങ് (ബിജെപി), യൂസഫ് പത്താൻ (തൃണമൂൽ കോൺഗ്രസ്), ബ്രിജ് ലാൽ (ബിജെപി) ജോൺ ബ്രിട്ടാസ് (സിപിഎം), പ്രദാൻ ബറുവ (ബിജെപി), ഹേമാംഗ് ജോഷി (ബിജെപി), സൽമാൻ ഖുർഷിദ് (കോൺഗ്രസ്), മോഹൻ കുമാർ
∙പ്രതിനിധി സംഘം–4
യുഎഇ, ലൈബീരിയ, കോംഗോ, സിയറ ലിയോൺ എന്നിവിടങ്ങളിലാണ് ഈ സംഘം സന്ദർശനം നടത്തുക. ശ്രീകാന്ത് ഏകനാഥ് ഷിൻഡെ (ശിവസേന), ബൻസുരി സ്വരാജ് (ബിജെപി), ഇ.ടി.മുഹമ്മദ് ബഷീർ (ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്), അതുൽ ഗാർഗ് (ബിജെപി), സസ്മിത് പത്ര (ബിജെഡി), മനൻ കുമാർ മിശ്ര (ബിജെപി), എസ്.എസ് അലുവാലിയ (ബിജെപി), സുജൻ ചിനോയ്.
∙പ്രതിനിധി സംഘം–5യു എസ്,പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിലാണ് ഈ സംഘം സന്ദർശനം നടത്തുക. ശശി തരൂർ (കോൺഗ്രസ്), ശാംഭവി (എൽജെപി (രാം വിലാസ്)) സർഫറാസ് അഹമ്മദ് (ജെഎംഎം), ജിഎം ഹരീഷ് ബാലയോഗി (ടിഡിപി), ശശാങ്ക് മണി ത്രിപാഠി (ബിജെപി) ഭുവനേശ്വർ സിങ് കലിത (ബിജെപി), മിലിന്ദ് മുരളി ദേവ്റ (ബിജെപി), അംബാരൻ തേജ (ബിജെപി)
∙പ്രതിനിധി സംഘം–6
സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ, റഷ്യ എന്നിവിടങ്ങൾ സന്ദർശിക്കും. കെ.കനിമൊഴി (ഡിഎംകെ), രാജീവ് റായ് (സമാജ്‌വാദി പാർട്ടി), മിയാൻ അൽതാഫ് അഹമ്മദ് (നാഷണൽ കോൺഫറൻസ്), ബ്രിജേഷ് ചൗട്ട (ബിജെപി), പ്രേംചന്ദ് ഗുപ്ത (ആർജെഡി), അശോക് കുമാർ മിത്തൽ (എഎപി), മഞ്ജീവ്.എസ്.പുരി, അഷ്‌റഫ് ജാവ്
∙പ്രതിനിധി സംഘം–7
ഈജിപ്ത്, ഖത്തർ, എത്യോപ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. സുപ്രിയ സുലെ (എൻസിപി (എസ്‌സിപി)), രാജീവ് പ്രതാപ് റൂഡി (ബിജെപി), വിക്രംജീത് സിങ് സാഹ്‌നി (എഎപി), മനീഷ് തിവാരി (കോൺഗ്രസ്), അനുരാഗ് സിങ് ഠാക്കൂർ (ബിജെപി), ലവു ശ്രീകൃഷ്ണ ദേവരായലു (ടിഡിപി), ആനന്ദ് ശർമ (കോൺഗ്രസ്), വി.മുരളീധരൻ (ബിജെപി), സയ്യിദ് അക്ബറുദ്ദീൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.