തിരുവനന്തപുരം : സ്ഥിരം തസ്തികകളിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന വിചിത്ര ആവശ്യവുമായി സിപിഎം സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ.
പിഎസ്‌സി വഴിയുള്ള നിയമന രീതി തന്നെ വേണമെന്നു വാദിക്കുകയും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ നിലപാട് എടുക്കുകയും ചെയ്യുന്നതാണ് പൊതുവേ സർവീസ് സംഘടനകളുടെ രീതി. എന്നാൽ, മേയ് 20ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നോട്ടിസിലാണ് ഇൗ വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രസിഡന്റ് പി.ഹണിയുടെ പേരിലാണ് നോട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. സർക്കാർ അഞ്ചാം വർഷത്തിലേക്കു കടക്കവേ വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുകയാണ്. 10 വർഷമെങ്കിലും ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്താൻ നീക്കമുള്ളത്.
ജല അതോറിറ്റിയിൽ ഇതിനുള്ള പട്ടിക തയാറാക്കിക്കഴിഞ്ഞു. പല സ്ഥാപനങ്ങളും പട്ടിക തയാറാക്കുന്ന തിരക്കിലാണ്. പാർട്ടിയോട് അടുപ്പവും സ്വാധീനവുമുള്ളവർക്കാണ് സ്ഥിരനിയമനം നൽകാൻ ആലോചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.