സ്ഥിരം തസ്തികകളിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന വിചിത്ര ആവശ്യവുമായി സിപിഎം സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

തിരുവനന്തപുരം : സ്ഥിരം തസ്തികകളിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന വിചിത്ര ആവശ്യവുമായി സിപിഎം സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ.


പിഎസ്‌സി വഴിയുള്ള നിയമന രീതി തന്നെ വേണമെന്നു വാദിക്കുകയും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ നിലപാട് എടുക്കുകയും ചെയ്യുന്നതാണ് പൊതുവേ സർവീസ് സംഘടനകളുടെ രീതി. എന്നാൽ, മേയ് 20ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നോട്ടിസിലാണ് ഇൗ വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 
പ്രസിഡന്റ് പി.ഹണിയുടെ പേരിലാണ് നോട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. സർക്കാർ അഞ്ചാം വർഷത്തിലേക്കു കടക്കവേ വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുകയാണ്. 10 വർഷമെങ്കിലും ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്താൻ നീക്കമുള്ളത്.

ജല അതോറിറ്റിയിൽ ഇതിനുള്ള പട്ടിക തയാറാക്കിക്കഴിഞ്ഞു. പല സ്ഥാപനങ്ങളും പട്ടിക തയാറാക്കുന്ന തിരക്കിലാണ്. പാർട്ടിയോട് അടുപ്പവും സ്വാധീനവുമുള്ളവർക്കാണ് സ്ഥിരനിയമനം നൽകാൻ ആലോചന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !