തിരുവനന്തപുരത്തു നടന്ന മോക്ഡ്രില്ലില്‍ വനിതാ ഫയര്‍ ഓഫിസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി

തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ശക്തമായ തിരിച്ചടി നല്‍കിയതിനു പിന്നാലെ തിരുവനന്തപുരത്തു നടന്ന മോക്ഡ്രില്ലില്‍ വനിതാ ഫയര്‍ ഓഫിസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. വിമൻ ഫയര്‍ ഓഫിസര്‍മാരായ ജിതാ രാജ്, അശ്വിനി, റുമാ കൃഷ്ണന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായത്.


ഫയര്‍ ഫോഴ്‌സ് വാഹനം കെട്ടിടത്തിനു പുറത്തെത്തിയതു മുതല്‍ ചടുലമായ നീക്കങ്ങളാണ് ഇവരുള്‍പ്പെട്ട സംഘം നടത്തിയത്. തീപിടിത്തമുണ്ടായ ഭാഗത്തേക്ക് വലിയ പൈപ്പ് എത്തിക്കുന്നതു മുതല്‍ കെട്ടിടത്തിനു മുകളിലേക്ക് സേനാംഗത്തെ കയറ്റിവിടാനുള്ള പ്രവര്‍ത്തനങ്ങളും ധ്രുതഗതിയിലാണ് ഇവര്‍ ഏകോപിപ്പിച്ചത്.
തിരുവനന്തപുരത്ത് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലാണ് മോക്ഡ്രില്‍ നടത്തിയത്. വൈകിട്ട് 4.03ന് സൈറന്‍ മുഴങ്ങിയതോടെ പെട്ടെന്നു തന്നെ ജീവനക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങിലേക്കു മാറ്റി.

ഇതിനിടയില്‍ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി എന്ന് അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന ഓഫിസിലേക്കു കുതിച്ചെത്തി. കെട്ടിടത്തിനു മുന്നിലേക്കു കൊണ്ടുവന്ന നീണ്ട ഗോവണി വഴി ഒരു സേനാംഗം കെട്ടിടത്തിനു മുകളില്‍ കയറി ഓഫിസിനുള്ളില്‍ പ്രവേശിച്ചു. അതിനൊപ്പം ഞൊടിയിടയ്ക്കുള്ളില്‍ ഓഫിസിനുള്ളിലേക്കു ഇരച്ചു കയറിയ സേനാംഗങ്ങള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 4 പേരെ സ്‌ട്രെച്ചറില്‍ പുറത്തെത്തിച്ചു. ഇതിനുള്ളില്‍ തന്നെ ആംബുലന്‍സുകളുമായി മെഡിക്കല്‍ സംഘം പുറത്തു സജ്ജരായിരുന്നു. കെട്ടിടത്തില്‍നിന്നു പരുക്കേറ്റ നിലയില്‍ പുറത്തെത്തിച്ചവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്കു മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !