കോഴിക്കോട്: സെക്സ് റാക്കറ്റിന്റെ കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവത്തിലെ പ്രതി പിടിയില്‍.
പെണ്‍കുട്ടിയെ കേരളത്തില്‍ എത്തിച്ച ആളാണ് പിടിയിലായത്. അസാം സ്വദേശിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കേരളത്തില്‍ എത്തിച്ചത്. ഒറീസയില്‍ നിന്നാണ് ഇയാള്‍ പിടിയിലായിട്ടുള്ളത്.
അസം സ്വദേശിയായ പതിനേഴുകാരിയാണ് അഭയം തേടി പൊലീസ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴി പ്രകാരം പ്രണയം നടിച്ചാണ് യുവാവ് പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചത്.
സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടര്‍ന്ന് കോഴിക്കോട് ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. നേരത്തെ പൊലീസില്‍ അഭയം തേയിയെത്തിയ പെണ്‍കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.