ബെംഗളൂരു: കർണാടകയിൽ നിരവധി വിവാദങ്ങളിൽ പെട്ട ഡി രൂപ ഐപിഎസിന് ഒടുവിൽ പ്രൊമോഷൻ. ഐജി പോസ്റ്റിൽ നിന്ന് എഡിജിപി പോസ്റ്റിലേക്ക് പ്രൊമോഷൻ നൽകി.
സസ്പെൻഷനെ തുടർന്ന് ഇവരുടെ പ്രൊമോഷൻ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ടതിന് രൂപ മുൻപ് അച്ചടക്ക നടപടി നേരിട്ടിരുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ ക്യാബിനിൽ ഫയൽ കൊണ്ടുവച്ച് കുടുക്കാൻ ശ്രമിച്ചെന്ന് രൂപയുടെ ജൂനിയറായ വർതിക കട്ടിയാർ ഐപിഎസ് ആരോപിച്ചിരുന്നു. ഈ പരാതിയിൽ ഡി രൂപയെ സംസ്ഥാന സർക്കാർ ഇന്റലിജൻസ് വിഭാഗത്തിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.