ഈരാറ്റുപേട്ട നഗരസഭയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിൽ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫർണിച്ചർ ബാൻഡ് ട്രൂപ്പിന് ആവിശ്യമായ സംഗീത ഉപകരണങ്ങൾ എന്നിവയുടെ ഉദ്‌ഘാടനം ബഹു: MLA അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി എം അബ്ദുൽ ഖാദർ , ഫാസില അബ്സാർ, ഷെഫ്‌ന അമീൻ , നാസർ വെള്ളുപറമ്പിൽ ,അഡ്വ മുഹമ്മദ് ഇല്യാസ് , എസ് കെ നൗഫൽ , അനസ് പാറയിൽ , ഫാത്തിമ സുഹാന കൗൺസിലർമാരായ ലീന ജയിംസ് , പി ടി എ അംഗം സൈനുലാവുദ്ധീൻ ടീച്ചർമാരായ ലാലി ടോം, ജെയ്‌മോൾ ,റാസി പുഴക്കര എന്നിവർ പങ്കെടുത്തു.ഡിസേബിൾ ആയിട്ടുള്ള കുട്ടികളുടെ ഉന്നമനത്തിനു പഠന വികസനത്തിനും ആവിശ്യമായ എല്ലാവിധ സാഹചര്യങ്ങളും ലഭ്യമാകുമെന്ന് നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.