ആലപ്പുഴ : സംസ്ഥാനത്തു സർക്കാർ വകുപ്പുകൾ മുഖേനയുള്ള നിർമാണ ജോലികളുടെ കരാർ നിരക്ക് വർധിപ്പിച്ചെങ്കിലും സോഫ്റ്റ്‌വെയറിൽ അതനുസരിച്ചു മാറ്റം വരുത്താത്തതിനാൽ ഈ പണികളുടെയെല്ലാം എസ്റ്റിമേറ്റ്, ടെൻഡർ നടപടികൾ സ്തംഭിച്ചു.
മരാമത്തു പണികളുടെ എസ്റ്റിമേറ്റ്, ടെൻഡർ നടപടികൾ, സാങ്കേതികാനുമതി നൽകൽ എന്നിവയ്ക്ക് ഉപയോഗിക്കുന്ന പ്രൈസ് (പ്രോജക്ട് ഇൻഫർമേഷൻ ആൻഡ് കോസ്റ്റ് എസ്റ്റിമേഷൻ) സോഫ്റ്റ്‌വെയറിലാണു പുതിയ നിരക്കുകൾ ഉൾപ്പെടുത്തേണ്ടത്. എന്നാൽ ധനവകുപ്പിന്റെ നിർദേശപ്രകാരം സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താനുള്ള നടപടി തുടങ്ങിയിട്ടേയുള്ളൂ. ഇതിനിടെ സോഫ്റ്റ്‌വെയർ രണ്ടുദിവസം പണിമുടക്കുകയും ചെയ്തു. 2021ലെ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ് (ഡിഎസ്ആർ) സംസ്ഥാനത്തു നടപ്പാക്കാനാണു ധനവകുപ്പ് ഉത്തരവിട്ടത്. അതോടെ പൊതു നിർമാണ ജോലികളുടെ എസ്റ്റിമേറ്റ് നിരക്ക് 10% മുതൽ 20% വരെ വർധിച്ചു.
ഏപ്രിൽ 1ന് പുതിയ നിരക്ക് നിലവിൽ വന്നു. എന്നാൽ ഇതനുസരിച്ച് ‘പ്രൈസ്’ സോഫ്റ്റ്‌വെയറിൽ മാറ്റം വന്നില്ല. ഈ സാമ്പത്തിക വർഷം ആരംഭിക്കേണ്ട പല പണികളും പുതിയ നിരക്കിൽ എസ്റ്റിമേറ്റ് തയാറാക്കാനാകാതെ പ്രതിസന്ധിയിലാണ്. പഴയ നിരക്കിൽ ജോലി ഏറ്റെടുക്കാൻ കരാറുകാരും തയാറല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.