കെഎംസിസി പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള 15 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു

ജിദ്ദയിലെ പാലക്കാട് ജില്ലാ കെഎംസിസി വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള 15 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ പുരോഗതിക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ മുന്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ പേരില്‍പ്ലസ് ടു, ഡിഗ്രി, സിവില്‍ സര്‍വീസ് എന്നീ മൂന്നു കാറ്റഗറികളിലാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

CH Muhammed Koya Edu Scholarship എന്ന ഈ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുകയും അവരെ കൂടുതല്‍ മികവുറ്റവരാക്കി മാറ്റി സമൂഹത്തിന് മാതൃകയായി രീതിയില്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള പ്രോത്സാഹനം കൂടിയായാണ് പാലക്കാട് ജില്ലാ കെഎംസിസി ഉദ്ദേശിക്കുന്നത്.

ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് 2025 മെയ് 31 വരെ അപേക്ഷിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് pkdjillakmcc@gmail.com എന്ന ഇമെയില്‍ വഴിയോ 0500161238 എന്ന വാട്‌സ് ആപ്പ് നമ്പറിലോ ബന്ധപെടാവുന്നതാണ്.

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി ജന:സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം ട്രഷറര്‍ ഷഹീന്‍ തച്ചമ്പാറ ഓര്‍ഗ: സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ ഹുസൈന്‍ കരിങ്കറ സക്കീര്‍ നാലകത്ത് എന്നിവര്‍ പങ്കെടുത്തു. സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ലോഗോ പ്രകാശനവും നടന്നു ടിപി അബ്ദുസ്സലാം ത്വാഹിര്‍ നാട്യമംഗലം സുഹൈല്‍ നാട്ടുകല്‍ അബിദ് പട്ടാമ്പി സൈനുദ്ദീന്‍ മണ്ണാര്‍ക്കാട് ബാദുഷ ഒറ്റപ്പാലം മനാഫ് ഏറാടന്‍ എന്നിവര്‍ സംബന്ധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !