പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധിയോട് (ഐ എം എഫ് ) പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധിയോട് (ഐ എം എഫ് ) പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ക്ക് അവരുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന് തുല്യമാണ് ഇത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കടക്കെണിയിലായ പാകിസ്ഥാന് രക്ഷാപദ്ധതി പ്രകാരം 2.1 ബില്യണ്‍ ഡോളര്‍ നല്‍കിയ നടപടി പുനഃപരിശോധിക്കണം എന്നാണ് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.

പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയപ്പോഴാണ് ഐ എം എഫ് ധനസഹായം പ്രഖ്യാപിച്ചത്.

ആ സമയം വടക്കേ ഇന്ത്യയിലെ സിവിലിയന്‍, സൈനിക മേഖലകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്ന തിരക്കിലായിരുന്നു പാകിസ്ഥാന്‍. 'പാകിസ്ഥാന് ഐ എം എഫ് നല്‍കുന്ന സഹായം ഭീകരതയ്ക്ക് പരോക്ഷമായി ധനസഹായം നല്‍കുന്നത് പോലെയാണ്,' രാജ്‌നാഥ് സിംഗ് പറഞ്ഞു. ഗുജറാത്തിലെ ഭുജ് ഐ എ എഫ് സ്റ്റേഷനില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !