ചെന്നൈ: വേളാങ്കണ്ണിക്ക് പോയ നാല് മലയാളികള്‍ക്ക് തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ ദാരുണാന്ത്യം.
ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി ഈക്കോ, സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ രാജേഷ് ആര്. (33), ഷാജുനാഥ് ആര്.എഫ്.(32), രാഹുല്‍ ആര്.എസ്.(30), കല്ലയം സ്വദേശി ജയപ്രസാദ് (33) എന്നിവരാണ് മരിച്ചത്..തമിഴ്നാട്ടിലെ തിരുവാരൂരിന് സമീപം തിരുത്തുറൈപൂണ്ടിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടണത്തുനിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസുമായാണ് മാരുതി ഈക്കോ കൂട്ടിയിടിച്ചത്. ഏഴുപേരായിരുന്നു മാരുതി ഈക്കോയിലുണ്ടായിരുന്നത്.
അപകടത്തിൽ പരിക്കേറ്റ നെല്ലിമൂട് സ്വദേശി സുനില്‍ (33), കഴിവൂര്‍ സ്വദേശികളായ രജനീഷ് (44), സാബു (32) എന്നിവരെ തിരുത്തുറൈപൂണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് വീരയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.