ഹരിപ്പാട്: കഴിഞ്ഞദിവസം പുലർച്ചെയുണ്ടായ അപ്രതീക്ഷിത ഇടിമിന്നലിൽ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തിൽ നാശമുണ്ടായി.
ക്ഷേത്ര വളപ്പിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരകത്തിന് പിന്നിലായി നിന്ന വലിയ കാറ്റാടി മരം മിന്നലേറ്റ് വിണ്ടുകീറി. ക്ഷേത്ര ഓഫീസിലെ ഇൻവർട്ടർ നശിച്ചു.
സി സി ടി വി കാമറയുടെ ഹാർഡ് ഡിസ്കും മോണിറ്ററും തകരാറിലായി. വേലായുധപ്പണിക്കർ സ്മാരക ഓഡിറ്റോറിയത്തിലെ ഒൻപത് സീലിങ് ഫാനുകളും 13 ലൈറ്റുകളും കേടായി.
സ്മാരകത്തിലേക്കുള്ള വൈദ്യുതി കണക്ഷന്റെ മീറ്ററും കത്തിപ്പോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.