കൊച്ചി : പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിനു (എച്ച്പിസിഎൽ) നേരെ സൈബർ ആക്രമണം. ഇതേത്തുടർന്നു രാജ്യമെമ്പാടുമുള്ള എച്ച്പിസിഎലിന്റെ ഇന്ധന വിതരണം താറുമാറായി.
പാക്കിസ്ഥാനെതിരെ ഇന്ത്യ പ്രത്യാക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് സൈബർ ആക്രമണമെങ്കിലും ഇതു തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല. എച്ച്പിസിഎലിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷനോട് ഇന്ധന വിതരണം ഏറ്റെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥർക്കും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.ഇന്നലെ എച്ച്പിസിഎലിന്റെ പെട്രോൾ, ഡീസൽ വിതരണം പൂർണമായി മുടങ്ങിയതോടെ എറണാകുളം ഇരുമ്പനത്തെ എച്ച്പിസിഎൽ ടെർമിനലിൽ ഇന്ധന ടാങ്കറുകൾ കാത്തുകിടക്കുന്ന അവസ്ഥയായിരുന്നു.
സെർവർ തകരാർ കാരണം വിതരണം നടക്കില്ലെന്നും ഇന്നുമുതൽ വിതരണം പുനരാരംഭിക്കുമെന്നാണ് ഡീലർമാരോട് കമ്പനി അറിയിച്ചിട്ടുള്ളത്. ആവശ്യമായ സ്റ്റോക്ക് ലഭിക്കാത്തതിനാൽ ഇന്ധനം തീർന്ന പല പമ്പ് ഉടമകൾക്കും വൈകിട്ടോടെ പമ്പ് അടയ്ക്കേണ്ടതായും വന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.