സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഭിഷേക് ബാനര്‍ജി പങ്കെടുക്കും

ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരായ സന്ദേശവുമായി വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അഭിഷേക് ബാനര്‍ജി പങ്കെടുക്കും. സംഘത്തിലേക്ക് അഭിഷേകിനെ മമതാ ബാനര്‍ജി നാമനിര്‍ദേശം ചെയ്ത കാര്യം എക്‌സിലൂടെ പാര്‍ട്ടി അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് അഭിഷേക്.

വിദേശരാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തില്‍നിന്ന് തൃണമൂല്‍ എംപി യൂസഫ് പത്താന്‍ പിന്‍മാറിയതിനു തൊട്ടുപിറ്റേന്നാണ് അഭിഷേകിനെ നിയോഗിച്ചിരിക്കുന്നത്. പാര്‍ട്ടിയുമായി കൂടിയാലോചന നടത്താതെയാണ് കേന്ദ്രം പത്താന്റെ പേര് ഉള്‍പ്പെടുത്തിയതെന്ന് കാണിച്ചായിരുന്നു അദ്ദേഹം പിന്മാറിയത്.

ഇതിന് പിന്നാലെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയെ ഫോണില്‍ വിളിക്കുകയും പ്രതിനിധി സംഘത്തിലേക്കൊരാളെ നാമനിര്‍ദേശം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം. തുടര്‍ന്നാണ് അവര്‍ അഭിഷേകിന്റെ പേര് നിര്‍ദേശിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജെഡിയുവിന്റെ സഞ്ജയ് കുമാര്‍ ഝാ നേതൃത്വം നല്‍കുന്ന സംഘത്തിലാണ് അഭിഷേക് ഉള്‍പ്പെടുന്നത്. അപരാജിത സാരംഗി(ബിജെപി), ബ്രിജ് ലാല്‍ (ബിജെപി), ജോണ്‍ ബ്രിട്ടാസ് (സിപിഎം), പ്രദാന്‍ ബറുവ(ബിജെപി), ഹേമാംഗ് ജോഷി (ബിജെപി) എന്നിവരാണ് മറ്റ് അംഗങ്ങള്‍. മേയ് 22-ന് യാത്ര തിരിക്കുന്ന സംഘം ഇന്‍ഡൊനീഷ്യ, മലേഷ്യ, സൗത്ത് കൊറിയ, ജപ്പാന്‍, സിങ്കപ്പുര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !