പത്തനംതിട്ട: പത്തനംതിട്ട എ.ആര് ക്യാമ്പില്‍ പരിശോധനയ്ക്കിടെ തോക്കില്‍നിന്ന് വെടിപൊട്ടി. തോക്ക് താഴേക്ക് പിടിച്ചതുകൊണ്ട് അപകടം ഒഴിവായി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പണത്തിന് കാവല്പോകുന്നതിന് മുന്നോടിയായിട്ടാണ് ആര്‍മര്‍ എസ്ഐ തോക്കിന്റെ ട്രിഗര്‍ വലിച്ചുനോക്കിയത്. ലോഡ് ചെയ്ത വിവരം അറിയിക്കാതെ മറ്റൊരു ഉദ്യോഗസ്ഥന് തോക്ക് കൈമാറിയതാണ് സംഭവത്തിനടിസ്ഥാനം.ആര്‍മര്‍ എസ്ഐ ട്രിഗര്‍ വലിച്ചതോടെ വെടിപൊട്ടുകയായിരുന്നു. ബുള്ളറ്റ് തറ തുളഞ്ഞുകയറുകറുകയും ചെയ്തു. തോക്ക് ലോഡ് ചെയ്തിരിക്കുന്ന വിവരം സാധാരണ രീതിയില്‍ തോക്ക് കൈമാറുമ്പോള്‍ അറിയിക്കേണ്ടതായിരുന്നു.പത്തനംതിട്ട എ.ആര് ക്യാമ്പില്‍ പരിശോധനയ്ക്കിടെ തോക്കില്‍നിന്ന് വെടിപൊട്ടി
0
വ്യാഴാഴ്ച, മേയ് 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.