ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോടുള്ള ആദരസൂചകമായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച പവലിയന് ഉദ്ഘാടനം ചെയ്തു. രോഹിത് ശര്‍മയുടെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം പങ്കെടുത്ത ചടങ്ങില്‍ ഭാര്യ റിതിക സജ്ദെയെ വികാരധീനയായി കണ്ടു.
രോഹിതിന്റെ കരിയറില്‍ ഉടനീളം ഉറച്ചുനിന്ന റിതിക, തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള ഗ്രാന്‍ഡ് സ്റ്റാന്‍ഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ആനന്ദാശ്രുക്കളോടെയാണ് കണ്ടുനിന്നത്.മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എംസിഎ) സംഘടിപ്പിച്ച ചടങ്ങിന് നൂറുകണക്കിന് ആരാധകരാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ എത്തിയത്.രോഹിത് ശര്‍മ്മ സ്റ്റാന്‍ഡിന് പുറമെ ശരദ് പവാര്‍ സ്റ്റാന്‍ഡ്, അജിത് വഡേക്കര്‍ സ്റ്റാന്‍ഡ്, എംസിഎ ഓഫീസ് ലോഞ്ച് എന്നിവയുടെ ഉദ്ഘാടനവും നടന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ശരദ് പവാര്‍, എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ രോഹിത് ശര്‍മ്മയും സംസാരിച്ചു.
തനിക്ക് ലഭിച്ച ബഹുമതിക്ക് നന്ദി രേഖപ്പെടുത്തിയ താരം നിരവധി ആളുകള്‍ക്ക് മുമ്പില്‍ വലിയ ബഹുമതി ലഭിച്ചതില്‍ നന്ദിയുള്ളവനാണെന്ന് പറഞ്ഞു. തന്റെ കുടുംബാംഗങ്ങളെ ഓരോരുത്തരെയും രോഹിത് ശര്‍മ മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.