തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം പള്ളിയിൽ വികാരിയച്ചനായി ലിയോ പുത്തൂര്‍ ചുമതലയേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12.30 യോടെ പള്ളിമണിയടിക്കുന്നതിനായി കപ്പിയാർ പള്ളി വികാരിയെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് കൈക്കാരനെ വിവരമറിയിച്ചു. തുടര്‍ന്ന് പള്ളിയോടു ചേർന്നുള്ള വികാരിയച്ചന്‍റെ കിടപ്പുമുറിയിലേക്ക് ജനലിലുടെ കൈക്കാരൻ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തയിത്.പള്ളി ജീവനക്കാരും നാട്ടുകാരും പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. ആറു വർഷം മുൻപാണ് ഫാദർ ലിയോ പുത്തൂർ പട്ടം സ്വീകരിച്ചത്. ആദ്യമായി വികാരിയച്ചനായി എരുമപ്പെട്ടി പരിയാരം പള്ളിയിലാണ് എത്തുന്നത്.തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
0
ബുധനാഴ്ച, മേയ് 14, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.