ചങ്ങനാശേരി : ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥയുടെ തലയ്ക്കടിച്ച് രണ്ടര പവന്റെ മാലയും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ കൊച്ചുമകളുടെ ഭർത്താവ് അടക്കം മൂന്നു പേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് കോട്ടമുറി ഒറ്റക്കാട് ഭാഗത്ത് തെക്കേതിൽ വീട്ടിൽ താമസിക്കുന്ന കുഞ്ഞമ്മയുടെ (78) വീട്ടിലായിരുന്നു ആക്രമണവും മോഷണവും. കുഞ്ഞമ്മയുടെ കൊച്ചുമകളുടെ ഭർത്താവായ ഒറ്റക്കാട് പുതുപ്പറമ്പിൽ അബീഷ് പി.സാജൻ, കോട്ടമുറി ചിറയിൽ വീട്ടിൽ മോനു അനിൽ, കോട്ടമുറി അടവിച്ചിറ പുതുപ്പറമ്പിൽ വീട്ടിൽ അനില ഗോപി എന്നിവരാണ് അറസ്റ്റിലായത്.
അബീഷിനോട് സാമ്പത്തിക സഹായം ചോദിച്ചുചെന്ന മോനുവിനോട് കുഞ്ഞമ്മയുടെ വീട്ടിൽ മോഷണം നടത്താമെന്ന് അബീഷ് നിർദേശിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തിരിച്ചറിയുമെന്നതിനാൽ അബീഷ് മോഷണത്തിനു പോയില്ല. വീട്ടിലെത്തിയ മോനു കുഞ്ഞമ്മയുടെ തലയിൽ മുണ്ടിട്ട് ഭീഷണിപ്പെടുത്തി രണ്ടര പവന്റെ മാലയും ഫോണും 10,000 രൂപയും മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അബീഷ് മുൻപ് തന്റെ അച്ഛന്റെ മാല വീട്ടുകാരറിയാതെ പണയം വയ്ക്കാൻ ശ്രമിച്ച സംഭവവും കേസിന് വഴിത്തിരിവായതായി എസ്എച്ച്ഒ എം.ജെ.അരുൺ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.