മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈവർഷത്തെ തിരുഉത്സവം 2025 മെയ് 7 മുതൽ 11 വരെ

പാലാ :മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈവർഷത്തെ തിരു ഉത്സവം 2025 മെയ് 7 മുതൽ 11 വരെ ആചാരാനുഷ്ടാനങ്ങളോടെ നടത്തപ്പെടുമെന്ന് ക്ഷേത്രം ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ താഴമൺ മഠം മോഹനരുടെയും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ ഉത്സവദിവസങ്ങളിലെ ചടങ്ങുകൾ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടാതെ ഒന്നാം ഉത്സവമായ മെയ് ഏഴാം തിയതി നടക്കുന്ന തിരുവരങ്ങിൽ ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ മനോജ്‌ ബി നായർ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുമെന്നും.
മനക്കുന്ന് ക്ഷേത്രം സെക്രട്ടറി ജിനു ബി നായർ സ്വാഗതം പറയുമെന്നും തുടർന്ന് മുൻ വയനാട് ജില്ലാ കളക്ടർ പി പി ഗോപി IAS മുഖ്യപ്രഭാഷണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ഉത്സവ ആഘോഷകമ്മിറ്റി ജനറൽ കൺവീനർ പ്രൊഫ. കെ എം സുദർശനൻ കുരുന്നും മല അധ്യക്ഷത വഹിക്കുന്ന തിരു വരങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജെസ്സി ജോർജ്, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലീലാമ്മ ബിജു, ഒൻപതാം വാർഡ് മെമ്പർ രമ്യ രാജേഷ്. മുൻ ഗുരുവായൂർ ദേവസ്വം ഹെൽത്ത് ഇൻസ്‌പെക്ടർ പി സി അരവിന്ദൻ നിരവത്ത്, 

ഉത്സവ ആഘോഷകമ്മിറ്റി രക്ഷാധികാരി മോഹന ചന്ദ്രൻ നായർ ചെറുതാഴെ എന്നിവർ ആശംസകൾ അറിയിക്കുമെന്നും മനക്കുന്ന് ക്ഷേത്രം പ്രസിഡന്റ്‌ പരമേശ്വരൻ നായർ പന്തക്കുഴിയിൽ കൃതജ്ഞ അറിയിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. നാലു ദിവസം നീണ്ടു നിൽക്കുന്ന തിരു ഉത്സവത്തിൽ വിശേഷാൽ പൂജകൾ പ്രസാദമൂട്ട്, കൂടാതെ ഓട്ടൻ തുള്ളൽ, തിരുവാതിര കളി,

കരോക്കെ ഗാനമേള, കൈകൊട്ടികളിയും മെയ് ഒൻപതിനു വൈകിട്ട് 6.45ന് ശ്രീ ദുർഗ്ഗ ഭജൻസിന്റെ 'നാമാമൃതനാമരസവും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. മെയ് പതിനൊന്നിന് രാവിലെ 8.30 ന് കലാമണ്ഡലം പുരുഷോത്തമനും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരി മേളവും വൈകിട്ട് 6 ന് പാണ്ടി മേളവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജിനു കൊണ്ടൂ പറമ്പിൽ ,പരമേശ്വരൻ നായർ പന്തക്കുറ്റിയിൽ ,മോഹനചന്ദ്രൻ നായർ ചെറുതാഴത്ത് ,മധുസൂധനൻ താഴെ തിട്ടയിൽ എന്നിവർ മീഡിയ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !