ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടിൽ നടത്താൻ ബിസിസിഐയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ലണ്ടൻ : ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടിൽ നടത്താൻ ബിസിസിഐയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതിനു പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ഒരാഴ്ചത്തേക്കു നിർത്തിവച്ചിരിക്കുകയാണ്. പ്ലേ ഓഫുകളും ഫൈനലും ഉൾപ്പടെ 17 ഐപിഎൽ മത്സരങ്ങളാണ് ടൂർണമെന്റിൽ ഇനി നടത്താനുള്ളത്.

ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ ബിസിസിഐ ക്ഷണിക്കുന്നത്. ഐപിഎൽ മത്സരങ്ങള്‍ ഇംഗ്ലണ്ടിൽ നടത്താമെന്നു ഇസിബി ചീഫ് എക്സിക്യൂട്ടിവ് റിച്ചാർഡ് ഗൗ‍ഡ് ബിസിസിഐയെ അറിയിച്ചതായി ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കകം ഐപിഎൽ തുടങ്ങാൻ ഇന്ത്യയ്ക്കു സാധിച്ചില്ലെങ്കിൽ ടൂര്‍ണമെന്റ് പൂർത്തിയാക്കുന്നതിനായി ഇസിബി സഹകരിക്കാമെന്നാണു വാഗ്ദാനം.

ആവശ്യമെങ്കിൽ ഈ വർഷം സെപ്റ്റംബറിൽ മത്സരങ്ങൾ നടത്താനും ഇംഗ്ലണ്ട് തയാറാണ്. എന്നാൽ ഇക്കാര്യത്തിൽ ചർച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്നാണു വിവരം.


കോവിഡ് കാരണം 2021 ൽ ഐപിഎൽ മത്സരങ്ങൾ തടസപ്പെട്ടപ്പോഴും ഇംഗ്ലണ്ട് ബിസിസിഐയ്ക്കു മുന്നിൽ സമാനമായ ‘ഓഫർ’ വച്ചിരുന്നു. എന്നാൽ നാലു മാസങ്ങൾക്കു ശേഷം യുഎഇയിലാണ് ഇന്ത്യ ഐപിഎൽ മത്സരങ്ങൾ നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !