ഫുട്‌ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17കാരന് തലയ്‌ക്ക് ഗുരുതര പരിക്ക്

പാലക്കാട്: ഫുട്‌ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17കാരന് തലയ്‌ക്ക് ഗുരുതര പരിക്ക്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. കൊടലൂർ സ്വദേശി കെടി ഹഫീസിനാണ് പരിക്കേറ്റത്. തലയോട്ടിക്ക് ക്ഷതമേറ്റ 17കാരൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞയറാഴ്‌ച പട്ടാമ്പി കൽപക സെന്ററിലാണ് സംഭവം. തർക്കം പരിഹരിക്കുന്നതിനിടെ 15പേരടങ്ങുന്ന സംഘം ആയുധം ഉപയോഗിച്ച് മർദിച്ചുവെന്നാണ് പരാതി. മർദനമേറ്റ സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഹഫീസിന്റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് വീഴ്‌ചയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും എസ്‌‌പിക്കും പരാതി നൽകുമെന്നും ഹഫീസിന്റെ മാതാവ് പറഞ്ഞു.

അതേസമയം, കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തുവെന്നാണ് പട്ടാമ്പി പൊലീസ് അറിയിച്ചത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്‌തുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !