സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ നടപടി നേരിട്ട എൻ. പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ വീണ്ടും നീട്ടി. ഈ മാസം 10 മുതൽ 180 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്.
സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചാണ് സസ്പെൻഷൻ നീട്ടിയതെന്നാണ് ഉത്തരവിലെ വിശദീകരണം. കഴിഞ്ഞ 6 മാസമായി പ്രശാന്ത് സസ്പെൻഷനിലാണ്.എന്നാൽ മതാടിസ്ഥാനത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അത് മറയ്ക്കാൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന പരാതി നൽകുകയും ചെയ്തതിന് സസ്പെൻഷനിലായ കെ. ഗോപാലകൃഷ്ണൻ IAS നെ 3 മാസം കൊണ്ട് തിരിച്ചെടുത്തിരുന്നു.ശാരദാ മുരളീധരന്റെ പിന്‍ഗാമിയായാണ് എ ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. 1991 ബാച്ച് ഐഎഎസുകാരനാണ് ജയതിലക്. പ്രധാനപ്പെട്ട വകുപ്പുകളിൽ പദവികള്‍ വഹിച്ചശേഷമാണ് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.