കള്ളിക്കാട് സെയ്‌ന്റ് അന്നാസ് എൽ പി സ്കൂളിൽ പുതുതായി പണികഴിപ്പിച്ച സ്കൂൾ കെട്ടിടത്തിന്റെ ആശിർവാദവും ശതാബ്ദി ആഘോഷ ലോഗോ പ്രകാശനവും നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ്. റവറന്റ്. ഡോക്ടർ വിൽസൺ സാമുവൽ നിർവഹിച്ചു.
തദവസരത്തിൽ പെരുങ്കിടവിള ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ എം സതീഷ് കുമാറിന്റെ ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും, ലൈറ്റ് ഓഫ് ഫ്യൂച്ചറിന്‍റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പുസ്തക പ്രകാശനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പന്ത ശ്രീകുമാർ നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ റവറന്റ് ഫാദർ ജോസഫ് അനിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ അനുഗ്രഹ സന്ദേശവും ശതാബ്ദി ആഘോഷ കർമ്മപരിപാടികളുടെ പ്രകാശനവും റവറന്റ് ഫാദർ ബിനു വർഗീസ് നിർവഹിച്ചു. എൽകെജി യുകെജി വിദ്യാർത്ഥികൾ തയ്യാറാക്കിയ പുസ്തക പ്രകാശനവും സന്ദേശവും ബ്ലോക്ക് മെമ്പർ ശ്രീ സതീഷ് കുമാർ നൽകി .വാർഡ് മെമ്പർമാരായ ബിന്ദു എസ്, കല J, പിടിഎ പ്രസിഡന്റ് ശ്രീജിത്ത് എൽ, ശ്രീ വിജുകുമാർ. T. S, അനിത എസ്, ശാരദ ടീച്ചർ, സ്കൂൾ ലീഡർ നിവേദിത L. R എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവരാജ് സ്വാഗതവും അധ്യാപിക സിൻസി കെ ഫ്രാൻസിസ് നന്ദിയും രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.