മുംബൈ: യുവതിയോട് മറാഠിയിൽ സംസാരിക്കണമെന്ന് വാശി പിടിച്ച് തര്‍ക്കിക്കുന്ന സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു. യുവതിയോട് മഹാരാഷ്ട്രയിൽ താമസിക്കുന്ന നിങ്ങൾ മറാഠി സംസാരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു ഡെലിവറി ജീവനക്കാരനോട് മറാഠി സംസാരിച്ചില്ലെങ്കിൽ പണം തരില്ലെന്ന ഡിമാൻഡ് വച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ വീഡിയോ.മറാഠിയിൽ സംസാരിക്കണമെന്ന് നിർബന്ധിക്കുന്ന പുരുഷനോട്, തനിക്ക് ഭാഷ അറിയില്ലെന്നും സംസാരിക്കാൻ നിർബന്ധിക്കരുതെന്നു യുവതി പറയുന്നു. "എനിക്ക് മറാഠി അറിയില്ല. ഞാൻ സംസാരിക്കില്ല. എനിക്കത് അറിയില്ലെങ്കിൽ ഞാൻ എങ്ങനെ സംസാരിക്കും?" എന്നായിരുന്നു അവര്‍ ചോദിച്ചത്. ഭാഷ അറിയാതെ എങ്ങനെ മഹാരാഷ്ട്രയിൽ താമസിക്കുന്നു എന്നായി പുരുഷന്റെ ചോദ്യം."ഞാൻ എന്റെ ഇഷ്ടത്തിന് താമസിക്കുന്നു. ഇത് എന്റെ സ്വന്തം വീടാണ്" എന്ന് യുവതി പറഞ്ഞു. ഗ്രാമം എവിടെയാണെന്നായി അടുത്ത ചോദ്യം. "എന്റെ നാട് എവിടെയാണെങ്കിലും ആയിക്കോട്ടെയെന്ന് അവൾ മറുപടി നൽകി. വീണ്ടും മറാഠിയിൽ സംസാരിക്കാൻ നിര്‍ബന്ധിച്ചപ്പോൾ, 'ഞാൻ സംസാരിക്കില്ല, താങ്കൾ എന്ത് ചെയ്യും, ഞാൻ ഏത് ഭാഷയിൽ സംസാരിക്കണം എന്നത് എന്റെ ഇഷ്ടമാണ്, എന്റെ നാവ് എന്റെ ഇഷ്ടം." എന്ന് യുവതി മറുപടി നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.