ഗെറ്റ് വെൽ ഹോസ്പിറ്റൽ നടുവട്ടവും പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന അസ്ഥിരോഗ നിർണ്ണയ/ശസ്ത്രക്രിയ ക്യാമ്പ് 25 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മാണി വരെ ഗെറ്റ് വെൽ ഹോസ്പിറ്റലിൽ വെച്ച് നടത്തുന്നു , ചടങ്ങിന്റെ ഉദ്‌ഘാടനം പൊന്നാനി എം എൽ എ നന്ദകുമാർ നിർവഹിക്കും.
ഡോ . സൈതാലി കെ ചെമ്മല , ഡോ . അഷ്‌റഫ് ഇബ്രാഹിം , ഡോ . ജിംഷാദ് കക്കാട്ടിൽ തുടങ്ങിയ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് ക്യാമ്പ് നടക്കുന്നത്.സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ , അസ്ഥികളുടെ ബലക്ഷയത്തിനുള്ള ചികിത്സകൾ , ജന്മനാൽ അസ്ഥികൾക്കുണ്ടാകുന്ന വളവ് , തിരിവ് അംഗവൈകല്യങ്ങൾ എന്നിവക്കുള്ള പരിശോധനയും ചികിത്സാ /ശസ്ത്രക്രിയ നിർണ്ണയം മുതലായവയാണ് ക്യാമ്പിന്റെ പ്രത്യേകതകൾ .
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധന , റേഡിയോളജി, ലബോറട്ടറി പരിശോധനകൾ , ക്യാമ്പിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ശസ്ത്രക്രിയകൾ മുതലായവക്ക് 25 % ഇളവ് ലഭിക്കുമെന്ന് ഗെറ്റ് വെൽ ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ തുടർ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
പത്രസമ്മേളനത്തിൽ ഗെറ്റ് വെൽ ആശുപത്രി എം ഡി ഡോ . സക്കറിയ കെ എൻ , അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ ഡോ നൗഫൽ പി പി , നിരാമയ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ ഡോ ഹാരൂൺ എ കെ , ഗെറ്റ് വെൽ ആശുപത്രി അസിസ്റ്റന്റ് മാനേജർ അൻസിഫ് കെ മുതലായവർ സംസാരിച്ചു ..jpg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.