തൃശ്ശൂര്‍: സ്വരാജ് റൗണ്ടില്‍ കനത്ത മഴയ്ക്കിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു. അപകടാവസ്ഥയിലായിരുന്ന കെട്ടിടം ഒരുവര്‍ഷമായിട്ടും പൊളിച്ചുനീക്കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഇതേ കെട്ടിടത്തിന്റെ ഗ്ലാസ് പാനല്‍ അടര്‍ന്നുവീണ് ഫുട്പാപാത്തിലൂടെ നടന്നുപോയിരുന്ന യാത്രക്കാരന് പരിക്കേറ്റിരുന്നു.
സ്വരാജ് റൗണ്ടില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത് എന്നാണ് വിവരം. ഇന്നലെ തൃശൂരിൽ അതിശക്തമായി മഴ പെയ്തിരുന്നു. കുറേനാളുകളായി കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നിരവധി പരാതികളുണ്ടായിരുന്നു. കെട്ടിടം പൊളിച്ചുനീക്കണമെന്ന് ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് നല്കിയിരുന്നതുമാണ്.എന്നാല്‍ ഇക്കാര്യത്തില്‍ തൃശ്ശൂര്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കനത്ത മഴയ്ക്കിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണത്.
കെട്ടിടത്തിന്റെ താഴെയുള്ള കടകളിലെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ ഇതിന്റെ സമീപത്തുകൂടി നടക്കാനും അനുവദിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.