തോപ്രാംകുടിയിൽ യുവാവിനെ ഒരു സംഘം ക്രൂരമായി മർദിച്ചു : തോപ്രാംകുടി സ്വദേശി വിജേഷ് വര്‍ഗീസിനാണ് തലയ്ക്കും കണ്ണിനും ഗുരുതരമായി പരുക്കേറ്റത്

ഇടുക്കി : തോപ്രാംകുടിയിൽ യുവാവിനെ ഒരു സംഘം ക്രൂരമായി മർദിച്ചു. തോപ്രാംകുടി സ്വദേശി വിജേഷ് വര്‍ഗീസിനാണ് തലയ്ക്കും കണ്ണിനും ഗുരുതരമായി പരുക്കേറ്റത്. ഞായറാഴ്ച തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു വിജേഷിന് മര്‍ദനമേറ്റത്. 

നഗരത്തില്‍വച്ച് നടന്ന മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കമ്പിവടി ഉള്‍പ്പെടെ ഉപയോഗിച്ചാണ് വിജേഷിനെ അതിക്രൂരമായി മര്‍ദിച്ചത്. വിജേഷ് റോഡില്‍ തളര്‍ന്ന് വീണതോടെ പ്രതികള്‍ തിരിച്ചുപോവുകയായിരുന്നു.

പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് വിജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കും കണ്ണിനും ഗുരുതരമായി പരുക്കേറ്റ വിജേഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്.
വിജേഷ് ആശുപത്രിയിലായതിനു പിന്നാലെ ഒളിവിൽ പോയ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. പ്രദേശത്തെ സ്ഥിരം കുറ്റവാളികളാണ് പ്രതികളെന്നും പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !