റാഞ്ചി :പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ.
ജമ്മു കശ്മീരിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന്, സംഭവമുണ്ടാകുന്നതിന് 3 ദിവസം മുൻപ് പ്രധാനമന്ത്രിക്ക് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നെന്ന് ഖർഗെ ആരോപിച്ചു.
അതനുസരിച്ചാണ് 19ന് നടത്താനിരുന്ന ജമ്മു കശ്മീർ സന്ദർശനം മോദി റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 22നാണ് പഹൽഗാമിൽ ഭീകരാക്രമണമുണ്ടായി 26 പേർ കൊല്ലപ്പെട്ടത്.
‘‘ഇത്തരത്തിൽ വിവരം ലഭിച്ചിട്ടും കേന്ദ്ര സർക്കാർ ഒന്നും ചെയ്‌തില്ല. ഇന്റലിജൻസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായില്ലെന്നാണ് മനസ്സിലാകുന്നത്. എന്നാൽ അവരുടെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായെന്നാണ് സർക്കാർ പറയുന്നത്. പക്ഷേ എന്തുകൊണ്ടാണ് ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ ഒന്നും ചെയ്യാതിരുന്നത്. കൃത്യമായ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല, കൂടുതൽ സേനയെ പഹൽഗാമിൽ നിയോഗിക്കാതിരുന്നതിന്റെയും ഒട്ടേറെപ്പേരുടെ ജീവൻ നഷ്ടപ്പെട്ടതിന്റെയും ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ് ’’– ഖർഖെ പറഞ്ഞു. റാഞ്ചിയിൽ സംവിധാൻ ബചാവോ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.