അറബിക്കടലിൽ എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ മുങ്ങി എണ്ണപ്പാട പരക്കുന്നതും മലിനീകരണവും തടയാനായി കോസ്റ്റ്ഗാർഡിന്റെ വിക്രം, സക്ഷം, സമർഥ് കപ്പലുകൾ രംഗത്ത്

കൊച്ചി : അറബിക്കടലിൽ എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ മുങ്ങി എണ്ണപ്പാട പരക്കുന്നതും മലിനീകരണവും തടയാനായി കോസ്റ്റ്ഗാർഡിന്റെ വിക്രം, സക്ഷം, സമർഥ് കപ്പലുകൾ രംഗത്തുണ്ടെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.


മലിനീകരണം തടയുന്നതിനുവേണ്ടിയാണ് കപ്പലുകളെ രംഗത്തിറക്കിയത്. ഇൻഫ്രാ റെഡ് ക്യാമറകൾ ഉപയോഗിച്ചാണ് എണ്ണ പരന്നിട്ടുണ്ടോയെന്നു പരിശോധിക്കുന്നത്. എണ്ണ പടരാതിരിക്കാൻ ഓയിൽ സ്പിൽ ഡെസ്പെറന്റും (ഒഎസ്ഡി) ഉപയോഗിക്കുന്നുണ്ടെന്നും എക്സിലെ കുറിപ്പിൽ വക്താവ് വ്യക്തമാക്കി.
ശക്തികുളങ്ങരയിൽ അടിഞ്ഞ ചുവന്ന കണ്ടെയ്നറിൽ ചൈന ഗ്രീൻ ടീ, ആലപ്പുഴ എത്തിയതിൽ പഞ്ഞി?; കസ്റ്റംസ് പരിശോധന
കോസ്റ്റ്‌ ഗാർഡിന്റെ ഡോർണിയർ വിമാനവും വ്യോമനിരീക്ഷണം നടത്തി എണ്ണ വ്യാപനം നിരീക്ഷിക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണ കപ്പലായ സമുദ്ര പ്രഹരി മുംബൈയിൽനിന്ന് ഉടനെത്തിക്കും. ഇതുകൂടിയെത്തുന്നതോടെ എണ്ണവ്യാപനം കുറച്ചുകൂടി കാര്യക്ഷമമായി നിയന്ത്രിക്കാനാകും. കോസ്റ്റ്‌ഗാർഡും മറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വീക്ഷിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !